കാഴ്ച മറയ്ക്കുന്ന കാട് നീക്കം ചെയ്തില്ല
1497473
Wednesday, January 22, 2025 7:34 AM IST
അതിരമ്പുഴ: യൂണിവേഴ്സിറ്റി കവാടത്തോടു ചേർന്ന് കാമ്പസിൽനിന്ന് റോഡരികിലേക്ക് പടർന്നു കയറിയ കാട് നീക്കം ചെയ്തില്ല. അമലഗിരി റോഡിൽ നിന്നുവരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതിനാൽ ഇവിടെ ഏതു സമയവും അപകടം സംഭവിക്കാം. ഇക്കാര്യം ദീപിക വാർത്തയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച് അതിരമ്പുഴ പഞ്ചായത്ത് റോഡരികിലെ കാട് നീക്കം ചെയ്തു വൃത്തിയാക്കിയിരുന്നു. പക്ഷേ, യൂണിവേഴ്സിറ്റി കാമ്പസിൽനിന്ന് പടർന്നിറങ്ങിയ കാട് നീക്കം ചെയ്യാൻ യൂണിവേഴ്സിറ്റി അധികൃതർ തയാറായില്ല.
കഴിഞ്ഞദിവസം അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചുള്ള ദേശക്കഴുന്ന് കടന്നു പോയത് ഇതുവഴിയാണ്.
തിരുനാളിന്റെ തുടർന്നുള്ള ദിവസങ്ങളിൽ ഇതു വഴി വാഹനത്തിരക്ക് വർധിക്കും. എത്രയും വേഗം കാട് നീക്കം ചെയ്യാൻ യൂണിവേഴ്സിറ്റി അധികൃതർ നടപടി സ്വീകരിക്കണം.