സെന്റ് ജോസഫ്സ് സ്കൂള്‍ വാര്‍ഷികം നാളെ
1497509
Wednesday, January 22, 2025 7:54 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 131-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 10ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സിസ്റ്റര്‍ ആനി തോമസ് സിഎംസി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉപഹാര സമര്‍പ്പണം നടത്തും. സിസ്റ്റര്‍ ജോവാന് ജേക്കബ് സിഎംസി അവാര്‍ഡ് ദാനം നിര്‍വഹിക്കും.
ഫാ. മാത്യു ചൂരവടി, സിസ്റ്റര്‍ ലില്ലി തെരേസ്, സിസ്റ്റര്‍ ധന്യ തെരേസ്, ബീന ജോബി, ലെനിന് ജോസഫ്, ക്രിസ്റ്റീന ജോസഫ്, അലീന അന്ന സണ്ണി, ഐറിന് ഷിബു, ബ്ലെസി റാപ്പേല് എന്നിവര്‍ പ്രസംഗിക്കും.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന വര്‍ഗീസ് ആന്റണി, ഷൈനിക്കുട്ടി ആന്റണി, ഷാലറ്റ് പി. സെബാസ്റ്റ്യന്‍, ആഷി മാത്യൂസ്, ബീന കുര്യാക്കോസ് എന്നിവര്‍ക്കു യോഗത്തില്‍ യാത്രയയപ്പ് നല്‍കും.