കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം ലഭിച്ചു
1497501
Wednesday, January 22, 2025 7:49 AM IST
ഗാന്ധിനഗർ: പ്രതിഷേധത്തിനൊടുവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കുടുംബശ്രീ ജീവനക്കാർക്ക് ഡിസംബർ മാസത്തെ ശമ്പളം ഇന്നലെ ലഭിച്ചു.
അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീയിൽനിന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചീകരണ ജോലി ചെയ്യുന്ന ജീവനക്കാരാണ് ജനുവരി മാസം പകുതി കഴിഞ്ഞിട്ടും ഡിസംബർ മാസത്തെ ശമ്പളം കിട്ടാതെ പ്രതിസന്ധി നേരിട്ടത്.
അതിരമ്പുഴ പള്ളിയിൽ തിരുനാൾ ദിവസങ്ങളായിട്ടും ശമ്പളം കിട്ടാതിരുന്നത് ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
ഇത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ശമ്പളം ലഭിച്ചു തുടങ്ങിയത്.