മാര്‍ ആഗസ്തീനോസ് കോളജില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്
1497223
Wednesday, January 22, 2025 3:10 AM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് സ്പോര്‍ട്സ് വിഭാഗം സംഘടിപ്പിക്കുന്ന ഏഴാമത് ജിത്തു മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്നുമുതല്‍ 24 വരെ കോളജ് ഗ്രൗണ്ടില്‍ നടത്തും. പാലാ സെന്റ് തോമസ്, അരുവിത്തുറ സെന്റ് ജോര്‍ജ്, കുറവിലങ്ങാട് ദേവമാതാ, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, ചേര്‍പ്പുങ്കല്‍ ബിവിഎം, രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് ടീമുകള്‍ പങ്കെടുക്കും.
ഇന്നു വൈകുന്നേരം നാലിന് കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും. ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് സി. ജോര്‍ജ് പ്രസംഗിക്കും.
ജേതാക്കള്‍ക്ക് ജിത്തു മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും റണ്ണേഴ്സ്അപ്പിന് എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും.