ബെറ്റി റോയി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
1497561
Wednesday, January 22, 2025 10:39 PM IST
പള്ളിക്കത്തോട്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ ബെറ്റി റോയി മണിയങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ധാരണ പ്രകാരമാണ് കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ബെറ്റിക്ക് അധ്യക്ഷ പദവി ലഭിച്ചത്.
എല്‍ഡിഎഫിന് പത്തും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായാണ് കേരള കോണ്‍ഗ്രസ് എമ്മിന് അധ്യക്ഷ പദവി ലഭിക്കുന്നത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതു മൂന്നാം പ്രാവശ്യമാണ് ബെറ്റി ബ്ലോക്ക് പഞ്ചായത്ത് അംഗമാകുന്നത്.