ഗ്രാമീണ റോഡുകള്‍ക്കായി മൂന്നു കോടി 90 ലക്ഷം
1497474
Wednesday, January 22, 2025 7:34 AM IST
കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ക്കായി മൂന്നു കോടി 90 ലക്ഷം അനുവദിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള 12 റോഡുകളുടെ നവീകരണത്തിനായി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.
കുഴിമറ്റം പള്ളിക്കടവ് കാവനാടി റോഡിന് 45ലക്ഷം, കുഴിമറ്റം പള്ളിക്കവല കൂമ്പാടി കാര്യക്കുളം റോഡിന് 45ലക്ഷം, സദനം കവല എന്‍എസ്എസ്എച്ച്എസ് തുരുത്തിപ്പള്ളി റോഡിന് 45ലക്ഷം, സായിപ്പുകവല സിഎംഎസ് എല്‍പി സ്കൂള്‍ റോഡിന് 15ലക്ഷം, മുണ്ടയ്ക്കല്‍ കാലായിക്കവല ദിവാന്‍പുരം റോഡിന് 40ലക്ഷം,
ദിവാന് കവല- കാലായിക്കവല റോഡിന് 40 ലക്ഷം, കാട്ടാമ്പാക്ക്-പൂവന്തുരുത്ത്-കല്ലുങ്കല്‍കടവ് റോഡിന് 30ലക്ഷം, പൂവന്തുരുത്ത് ഗവ. എല്‍പിഎസ് ലക്ഷം വീട്-കടുവാക്കുളം റോഡിന് 20ലക്ഷം, ചൂളപ്പറമ്പ് വലിയപാറ കോളനി റോഡിന് 30ലക്ഷം, വടവാതൂര്‍ ചെമ്പോല എസ്സി കോളനി റോഡിന് 30ലക്ഷം, ഗിരിദീപം-കാരാണി റോഡിന് 30 ലക്ഷം, വലാകത്ത് പടി-കൊശമറ്റം കോളനി-മായ്മല പടി റോഡ് 30 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
ഭരണാനുമതി ലഭിച്ചു
പുതുപ്പള്ളി: നിയോജകമണ്ഡലത്തിലെ 17 റോഡുകള്‍ക്ക് ഗ്രാമീണ റോഡുകളുടെ വികസനപ്രവൃത്തിയില് ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു.
17 പ്രവര്‍ത്തികള്‍ക്കായി 4 കോടി 17 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപരേഖ തയാറായിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അറിയിച്ചു.