തരിശുനിലത്തിൽ രക്തശാലിക്ക് നൂറുമേനി
1497562
Wednesday, January 22, 2025 10:39 PM IST
എലിക്കുളം: മല്ലികശേരിയിൽ കാൽനൂറ്റാണ്ടിലേറെക്കാലമായി തരിശുകിടന്ന ആറേക്കർ ഇടയ്ക്കാട്ട്, കോക്കാട്ട് പാടശേഖരത്തിൽ ഔഷധഗുണമുള്ളതും അത്യപൂർവമായതുമായ രക്തശാലി ഇനം നെല്ലിന് നൂറുമേനി വിളവ്. മാത്യു കോക്കാട്ട് തോമസ്, ജോജോ ഇടയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ പൊന്നൊഴുകും തോട് ഡവലപ്മെന്റ് സൊസൈറ്റിയാണ് ഔഷധനെല്ലിനം പാടത്തെത്തിച്ചത്.
കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രഫ.എം.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും കൃഷി അസിസ്റ്റന്റ് ഡയക്ടർ ഡോ. ലെൻസി തോമസ് പദ്ധതി വിശദീകരണവും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, പഞ്ചായത്തംഗം മാത്യുസ് പെരുമനങ്ങാട്ട്, കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, പഞ്ചായത്തംഗങ്ങളായ ആശാ റോയ്, സെൽവി വിത്സൻ, ദീപാ ശ്രീജേഷ്, ജ്യോതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ലിസറ്റ് കണിവേലിൽ, കാപ്പുകയം പാടശേഖര സമിതി കൺവീനർ ജസ്റ്റിൻ മണ്ഡപത്തിൽ, കെ.കെ. വാസു, മനോജ് കരിമുണ്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പൈക ജ്യോതി പബ്ലിക് സകൂൾ ഗ്രീൻ ആർമി കേഡറ്റുകളുടെ കൊയ്ത്തുപാട്ടുകളും നടത്തി.