തിരുനാളാഘോഷം
1497566
Wednesday, January 22, 2025 10:39 PM IST
തിടനാട് സെന്റ് ജോസഫ്സ് തീർഥാടന പള്ളിയിൽ
തിടനാട്: സെന്റ് ജോസഫ്സ് തീർഥാടന കേന്ദ്രത്തിൽ തിരുനാൾ തുടങ്ങി. ഇന്നു രാവിലെ ആറിന് വിശുദ്ധ കുർബാന. നൊവേന, 7.15ന് കഴുന്ന് വീടുകളിലേക്ക്, ഉച്ചകഴിഞ്ഞ് 3.30ന് കൃതജ്ഞതാബലി, നൊവേന, ഇടവകയിൽ സേവനം ചെയ്തവരും ഇടവകക്കാരുമായ വൈദികരും മുഖ്യകാർമികത്വം വഹിക്കും. അഞ്ചിന് പാലാ ഹോം പ്രോജക്ടിന്റെ സഹകരണത്തോടെ പണികഴിപ്പിച്ച നാലു ഭവനങ്ങളുടെ വെഞ്ചിരിപ്പ് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം, 4.45ന്, കഴുന്നു പ്രദക്ഷിണ സംഗമം പള്ളിയിൽ 4.50 ന് പ്രഭാഷണം, ലദീഞ്ഞ്, 5.45ന് കൊടിയേറ്റ്, വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, 5.50ന് സമൂഹബലി രൂപതയിലെ നവവൈദികർ, ഏഴിന് , സ്നേഹവിരുന്ന്, 7.15ന് മെഗാ ഷോ, ഗാനമേള.
പൂവരണി പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും
പൂവരണി: പൂവരണി പള്ളിയില്‍ ഈശോയുടെ തിരുഹൃദയത്തിരുനാളിന് ഇന്നു കൊടിയേറുമെന്ന് വികാരി ഫാ. മാത്യു തെക്കേലും ഭാരവാഹികളും അറിയിച്ചു. വൈകുന്നേരം 4.30ന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന-മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. പുറത്തു നമസ്ക്കാരം. രാത്രി ഏഴിന് പത്തനംതിട്ട ഒറിജിനല്‍സിന്റെ ഗാനമേള. പിന്നണിഗായകരായ പ്രകാശ് പൂത്തൂരും അന്നാ ബേബിയും നയിക്കും. 24ന് രാവിലെ 6.15നും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ. മാത്യു തെക്കേല്‍. രാത്രി ഏഴിന് കലാസന്ധ്യ.
25ന് രാവിലെ 6.15നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. ഫാ. എബിന് തെള്ളിക്കുന്നേല്‍, ഫാ.സാബു കൂടപ്പാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിന് വിളക്കുംമരുത് കപ്പേളയിലേക്കു ജപമാല പ്രദക്ഷിണം. രാത്രി 7.30ന് ചുള്ളന്‍സ് ചേര്‍ത്തലയുടെയും സവാന ബാൻഡ് കൊച്ചിയുടെയും കലാകാരന്മാര് അവതരിപ്പിക്കുന്ന ഫ്യൂഷന്‍. 26ന് രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന. 9.45ന് തിരുനാള്‍ റാസ-മാര്‍ ജേക്കബ് മുരിക്കന്‍. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന-ഫാ. തോമസ് മാളിയേക്കല്‍. സന്ദേശം-റവ.ഡോ. തോമസ് പാറയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം. രാത്രി 9.30ന് സ്നേഹവിരുന്ന്. പത്രസമ്മേളനത്തില്‍ വിവിധ കമ്മിറ്റി ചെയര്മാന്മാരായ ജോസ് കെ. രാജു കാഞ്ഞമല, ബെന്നി മാത്യു ഗണപതിപ്ലാക്കല്‍, സുരേഷ് ജോര്‍ജ് പാലയ്ക്കല്‍, ജോസഫ് ഡി ടോം ഗണപതിപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
വാകക്കാട് പള്ളിയിൽ
വാകക്കാട്: സെന്റ് പോൾസ് പള്ളിയിൽ വിരുദ്ധ പൗലോസ് ഗ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 4 30നു കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം ജപമാല പ്രദക്ഷിണം.
25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4 30നു വിശുദ്ധ കുർബാന ഫാ. സ്കറിയാ മലമാക്കൽ, ആറിനു പ്രദക്ഷിണം, 7 30ന് ലാദീഞ്ഞ് സന്ദേശം ഫാ. ജോൺ വയലിൽ.
26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, തിരൂസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4 30നു തിരുനാൾ കുർബാന ഫാ. സ്കറിയാ മോടിയിൽ, 6.30ന് പ്രദക്ഷിണം തുടർന്നു സ്നേഹവിരുന്ന്.
കൊല്ലപ്പള്ളി കപ്പേളയില്‍
കൊല്ലപ്പള്ളി: കപ്പേളയില്‍ വിശുദ്ധ അന്തോനീസിന്റെ ജൂബിലി തിരുനാള്‍ 25, 26 തിയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 5.30ന് കൊടിയേറ്റ് -ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര, 5.45 ന് വിശുദ്ധ കുര്‍ബാന- ഫാ. ഐസക് പെരിങ്ങാമലയില്‍. 26 ന് ഉച്ചകഴിഞ്ഞ് 3.30 ന് കടനാട് പള്ളിയില്‍ നിന്നും പുളിച്ചമാക്കല്‍ പന്തലിലേക്കും തുടര്‍ന്ന് കൊല്ലപ്പള്ളി കപ്പേളയിലേക്കും പ്രദക്ഷിണം. 5.45ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജേക്കബ് കടുതോടില്‍. രാത്രി ഏഴിന് കൊച്ചുപ്ലാക്കല്‍ പന്തലിലേക്കും ചവറനാല്‍ പന്തലിലേക്കും തുടര്‍ന്ന് അന്തീനാട് കപ്പേളയിലേക്കും പ്രദക്ഷിണം. ഒന്‍പതിന് തങ്കച്ചന് പള്ളം നയിക്കുന്ന കരാക്കെ ഗാനമേള.
അറക്കുളം സെന്റ് മേരീസ് പള്ളിയിൽ പ്ലാറ്റിനംജൂബിലി സമാപനം
അറക്കുളം: സെന്റ് മേരീസ് പുത്തൻപള്ളിയിൽ പ്ലാറ്റിനംജൂബിലി സമാപനവും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും 24 മുതൽ 26 വരെ ആഘോഷിക്കുമെന്നു വികാരി ഫാ.മൈക്കിൾ കിഴക്കേപറന്പിൽ, സഹവികാരി ഫാ. ജോർജ് തറപ്പേൽ, ജനറൽ കണ്‍വീനർ കുരുവിള ജേക്കബ് കാരുവേലിൽ എന്നിവർ അറിയിച്ചു. നാളെ വൈകുന്നേരം 4.30നു കൊടിയേറ്റ്. 25നു വൈകുന്നേരം അഞ്ചിന് ജൂബിലി സമാപന സമ്മേളനം-മോണ്‍. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. 26നു രാവിലെ പത്തിന് തിരുനാൾകുർബാന, ജൂബിലി സന്ദേശം, ജൂബിലി സ്മാരക ഗ്രോട്ടോയുടെ വെഞ്ചരിപ്പ്-ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.