രാ​​മ​​പു​​രം: ത​​ളി​​പ്പ​​റ​​മ്പ് കു​​പ്പം എ​​ന്ന സ്ഥ​​ല​​ത്ത് നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ക്രെ​​യി​​ന്‍ മോ​​ഷ്ടി​​ച്ച പ്ര​​തി​​ക​​ളെ രാ​​മ​​പു​​രം പോ​​ലീ​​സ് പി​​ടി​​കൂ​​ടി. പൊ​​ന്‍​കു​​ന്നം കി​​ഴ​​ക്കേ​​തി​​ല്‍ ബി​​ബി​​ന്‍ മാ​​ര്‍​ട്ടി​​ന്‍ (24), എ​​രു​​മേ​​ലി വെ​​ച്ചൂ​​ച്ചി​​റ മ​​റ്റ​​ത്ത് ജോ​​സ​​ഫ് ചാ​​ക്കോ (52), മ​​ക​​ന്‍ മാ​​ര്‍​ട്ടി​​ന്‍ ജോ​​സ​​ഫ്(24) എ​​ന്നി​​വ​​രാ​​ണ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. രാ​​മ​​പു​​രം പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ പ​​രി​​ധി​​യി​​ല്‍ ഐ​​ങ്കൊ​​മ്പി​​ലാ​​ണു മോ​​ഷ്ടി​​ച്ചു​​കൊ​​ണ്ടു​​വ​​ന്ന ക്രെ​​യി​​ന്‍ അ​​ട​​ക്കം പോ​​ലീ​​സ് പി​​ടി​​കൂ​​ടു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി 11 നും ​​ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 8.30 നും ​​ഇ​​ട​​യി​​ലാ​​ണ് ക്രെ​​യി​​ന്‍ മോ​​ഷ​​ണം പോ​​യ​​ത്.

ത​​ളി​​പ്പ​​റ​​മ്പ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നി​​ന്നും രാ​​മ​​പു​​രം സ്റ്റേ​​ഷ​​നി​​ലേ​​ക്കു വ​​ന്ന അ​​റി​​യി​​പ്പി​​നെ തു​​ട​​ര്‍​ന്ന് എ​​സ്എ​​ച്ച്ഒ അ​​ഭി​​ലാ​​ഷ് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​വ​​രെ ത​​ളി​​പ്പ​​റ​​മ്പ് പോ​​ലീ​​സി​​ന് കൈ​​മാ​​റി.