ജയചന്ദ്രനു ഗാനാഞ്ജലി
1497510
Wednesday, January 22, 2025 7:54 AM IST
വെരൂര്‍: ഭാവഗായകന് പി. ജയചന്ദ്രന് വെരൂര്‍ പബ്ലിക് ലൈബ്രറിയില്‍ ഗാനാഞ്ജലി. ജയചന്ദ്രഗാനമാലപിച്ച് ഡോ. ബാബു സെബാസ്റ്റ്യന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി തോമസ് അധ്യക്ഷത വഹിച്ചു.
വി.ജെ. ലാലി, ജസ്റ്റിന് ബ്രൂസ്, തോംസണ്‍ ആന്റണി, കെ.ജെ. ജോസഫ്, മാത്യു ജോസഫ് തേവലക്കര എന്നിവര്‍ പ്രസംഗിച്ചു. ജയമ്മ വര്‍ഗീസ്, ജേക്കബ് ജോണ്‍, ജോണ്‍ ആന്റണി, പ്രബോധ് കുമാര്‍, ജോണി ജോസ്, ജോസി കോന്നോത്ത്, ബാബു വര്‍ഗീസ് എന്നിവര്‍ ജയചന്ദ്രന്റെ ഇഷ്ടഗാനങ്ങള്‍ ആലപിച്ചു.