എസ്ബി സ്കൂൾ വാര്‍ഷികവും യാത്രയയപ്പും
1497505
Wednesday, January 22, 2025 7:54 AM IST
ചങ്ങനാശേരി: അതിരൂപതയുടെ മേല്‍നോട്ടത്തിലുള്ള ചങ്ങനാശേരി എസ്ബി സ്കൂളില്‍ വാര്‍ഷികം ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു, അധ്യാപകരായ ബിജിമോള്‍ ജോസഫ്, ജിജി ദേവസി, സിസ്റ്റര്‍ ദീപ എസ്എബിഎസ്, ആന്സിമോള് ജോസഫ്, സിസ്റ്റര്‍ ലിന്‍ഡ എസ്എച്ച്, ജൂലി മെര്ലിന് മാത്യു, മിനി മാത്യു എന്നിവരെ ആദരിച്ചു.
ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോമി കാവാലം, പിടിഎ പ്രസിഡന്റ് ട്വിങ്കിള്‍ പി. ജോണ്‍, സിസ്റ്റര്‍ ബ്ലസി സിഎംസി, മിനി തോമസ്, കെ.ജെ. സേവ്യര്‍, ലാലിച്ചന്‍ ജോസഫ്, പ്രവീണ്‍ കെ. മാത്യു, ലീന ജോണ്‍, വിദ്യാര്‍ഥി പ്രതിനിധികളായ എബിന് ആന്റണി, ഇവാന്‍സ് ബിജു, ബെവന് ബിജു എന്നിവര്‍ പ്രസംഗിച്ചു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. പഠന- പാഠ്യേതര വിഭാഗങ്ങളില്‍ മുന്നില്‍നിന്ന വിദ്യാര്‍ഥികള്‍ക്ക് ബെര്‍ക്കുമാന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.