മലയോര സമരജാഥയ്ക്ക് സ്വീകരണം
1497230
Wednesday, January 22, 2025 3:11 AM IST
മുണ്ടക്കയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരജാഥയ്ക്ക് മുണ്ടക്കയത്ത് സ്വീകരണം നൽകും. ഫെബ്രുവരി നാലിന് രാവിലെ 10നാണ് ജാഥ മുണ്ടക്കയത്ത് എത്തുക.
ഇതിന് മുന്നോടിയായുള്ള നേതൃയോഗം മുണ്ടക്കയം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘടനം ചെയ്തു. വന്യജീവികൾ നാട്ടിലിറങ്ങി ആക്രമം നടത്തുമ്പോഴും ജനങ്ങളും കൃഷിക്കാരും ഭീതിയോടുകൂടി നാട്ടിൽ കഴിയുമ്പോഴും പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നുള്ളത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.
ജോയി ഏബ്രഹാം, കെപിസിസി സെക്രട്ടറി പി.എ. സലിം, ടോമി കല്ലാനി, ഫിൽസൺ മാത്യു, ജെയ്സൺ ജോസഫ്, തോമസ് കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അനങ്ങാപ്പാറനയത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് മലയോര സമരജാഥ നയിക്കുന്നത്.നൽകും