ബിഷപ് വയലില്‍ മെമ്മോറിയല്‍ ക്വിസ് മത്സരം
1497218
Wednesday, January 22, 2025 3:10 AM IST
പാലാ: അല്‍ഫോന്‍സ കോളജില്‍ 38-ാമത് ബിഷപ് വയലില്‍ മെമ്മോറിയല്‍ ക്വിസ് മത്സരം നടത്തി. പ്രാഥമിക റൗണ്ടില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചു. കൊച്ചി കുസാറ്റ് യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനവും 5,000 രൂപ കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. ആലുവ യുസി കോളജ് രണ്ടാം സ്ഥാനവും 3000 രൂപ കാഷ് പ്രൈസും അമലഗിരി ബികെ കോളജ് മൂന്നാം സ്ഥാനവും 2000 രൂപ കാഷ് പ്രൈസും നേടി.
കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, ബര്‍സാര്‍ ഫാ. ക ുര്യാക്കോസ് വെള്ളച്ചാലില്‍, ക്വിസ് ക്ലബ് കോ-ഓര്‍ഡിനേറ്റർമാരായ ബിബി അനെറ്റ് ബൈജു, എന്‍. അശ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു.