കടുവാക്കുളം പള്ളിയില്‍ തിരുനാള്‍
1497476
Wednesday, January 22, 2025 7:34 AM IST
കടുവാക്കുളം: ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ തിരുനാളിനു നാളെ കൊടിയേറും. നാളെ വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, പ്രസംഗം ഫാ. തോമസ് പുല്ലാട്. തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം, കൊടിയേറ്റ്. 24ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം, ഫാ. ജയ്മോന് മുളപ്പന്‍ചേരില്‍, തുടര്‍ന്ന് രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന. രാത്രി 7.30ന് നാടകം.
25ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ഫാ. വിപിന്‍ കുരിശുതറ, 6.30ന് കൊല്ലാട് നാല്‍ക്കവലയിലേക്ക് പ്രദക്ഷിണം. 26ന് രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന, പ്രസംഗം-ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍. ആറിന് മൂലേടം ദിവാന്കവലയിലേക്കു പ്രദക്ഷിണം. തുടര്‍ന്നു ആശീര്‍വാദം, കൊടിയിറക്ക്.