കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന് ടെൻഡറായി
1497231
Wednesday, January 22, 2025 3:11 AM IST
കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയോജകമണ്ഡലത്തിലെ 24 റോഡുകളുടെ പുനരുദ്ധാരണത്തിനായി ആറു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ അഞ്ചാംമൈല്‍-മണങ്ങല്ലൂര്‍ റോഡ് - 25 ലക്ഷം, ബ്ലോക്ക് ഓഫീസ് നെടുങ്ങാട്-വിഴിക്കിത്തോട് റോഡ് - 30 ലക്ഷം, തമ്പലക്കാട്-വെളിയന്നൂർകര റോഡ് - 15 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ മറ്റത്തിൽപടി-പത്തൊമ്പതാംമൈല്‍ റോഡ് - 30 ലക്ഷം, കുന്നേല്‍ ഗവൺമെന്റ് എല്‍പി സ്കൂള്‍ റോഡ് - 15 ലക്ഷം, മുട്ടത്തേടത്ത്പടി-കൂടല്ലൂര്പടി റോഡ് - 15 ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചു.
പള്ളിക്കത്തോട് പഞ്ചായത്തിലെ കാക്കത്തോട്പാലം-കൊച്ചുപറമ്പില്‍ റോഡ് - 20 ലക്ഷം, പുത്തന്പുകരകവല - പെരുമ്പാറ റോഡ് - 15 ലക്ഷം, അടുകാട്ടില്‍-ഒന്നാംമൈല്‍ റോഡ് - 25 ലക്ഷം, മണിമല പഞ്ചായത്തിലെ പള്ളിപ്പടി ചുഴികുന്നേല്പടി-നെല്ലിത്താനം റോഡ് - 30 ലക്ഷം, കറിക്കാട്ടൂര്‍ കരിമ്പന്മാക്കല്-പുലിക്കല്ല് റോഡ് - 30 ലക്ഷം, വാഴൂര്‍ പഞ്ചായത്തിലെ നെടുമാവ്-അങ്ങാടിയില്പടി റോഡ് (കലുങ്ക്, സംരക്ഷണഭിത്തി ഉൾപ്പെടെ) - 25 ലക്ഷം, ടിപി പുരം-ശാസ്താംകാവ് റോഡ് - 31 ലക്ഷം, പത്തൊമ്പതാം മൈല്‍-കടപ്പൂര് റോഡ് - 20 ലക്ഷം, പനമ്പുന്ന-പുത്തനകവല-വലിയതറ റോഡ് - 20 ലക്ഷം, നെടുമാവ് കോളനി റോഡ് - 25 ലക്ഷം, വെള്ളാവൂര്‍ പഞ്ചായത്തിലെ മണിമല-കുളത്തുങ്കല്‍-വെള്ളചിറവയല്‍ റോഡ് - 40 ലക്ഷം, താഴത്തുവടകര-മുതുകുറ്റി റോഡ് - 25 ലക്ഷം എന്നിങ്ങനെയും ഭരണാനുമതി ലഭിച്ചു.