കാപ്പ നിയമലംഘനം: യുവാവ് അറസ്റ്റില്‍
1497497
Wednesday, January 22, 2025 7:49 AM IST
കടുത്തുരുത്തി: കാപ്പ നിയമം ലംഘിച്ചതിന് യുവാവ് അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പെരുവ മാവേലിത്തറയിൽ മാത്യുസ് റോയി (24) യെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കണ്ണൂര്‍ ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, അടിപിടി, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.
ഇയാള്‍ക്കെതിരേ ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ ഇയാള്‍ ഉത്തരവ് ലംഘിച്ച് വൈക്കം ഭാഗത്ത് എത്തിയതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.