കോട്ടയം നഗരസഭയില്‍ തുടര്‍സമരങ്ങളുമായി എല്‍ഡിഎഫ്
1497478
Wednesday, January 22, 2025 7:34 AM IST
കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഒത്താശയോടെ 211 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സമരം ശക്തമാക്കാന്‍ എല്‍ഡിഎഫ്. ഇന്നു വൈകുന്നേരം അഞ്ചിന് തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കും. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
നഗരസഭയിലെ അഴിമതി ജനങ്ങളോടു വിശദീകരിക്കുന്നതിനായി 27ന് പ്രചാരണ ജാഥ നടത്തും. സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്യും.
എം.കെ. പ്രഭാകരന് ക്യാപ്റ്റനും ജോജി കുറത്തിയാടന്‍ വൈസ് ക്യാപ്റ്റനും ടി.സി. ബിനോയി മാനേജരുമായ ജാഥ നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പര്യടനം നടത്തും. തുടര്‍ന്ന് 52 വാര്‍ഡുകളിലും അഴിമതി വിരുദ്ധ ബഹുജന പ്രതിഷേധ സദസുകള്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് കഞ്ഞിക്കുഴിയില്‍ ആദ്യ സദസ് തോമസ് ചാഴികാടന് ഉദ്ഘാടനം ചെയ്യും. 20ന് വാര്‍ഡ് സദസുകള്‍ പൂര്‍ത്തീകരിക്കും.
വെട്ടിപ്പിന്റെ വസ്തുതകള്‍ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും എല്‍ഡിഎഫ് തീരുമാനിച്ചു. യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി ടി.സി. ബിനോയി അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ എം. കെ. പ്രഭാകരന്, സി. എന്‍. സത്യനേശന്, ബി. ശശികുമാര്‍, ഷീജാ അനില്‍, ജോജി കുറത്തിയാടന്‍, എബി കുന്നേപറമ്പില്, കെ. എച്ച്. സിദ്ധിഖ്, സുനില്‍ ഏബ്രഹാം, പി.കെ. ആനന്ദക്കുട്ടന്, പോള്‍സണ്‍ പീറ്റര്‍, കിങ്സ്റ്റണ്‍ രാജ, കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.