തിരുനാളാഘോഷം
1497535
Wednesday, January 22, 2025 9:52 PM IST
കണ്ണിമല സെന്റ് ജോസഫ്സ് പള്ളി
കണ്ണിമല: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 26 വരെ നടക്കുമെന്ന് വികാരി ഫാ. എബ്രാഹം തൊമ്മിക്കാട്ടിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.40ന് വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം. 25ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, 5.30ന് മഞ്ഞളരുവി കുരിശടിയിലേക്കു പ്രദക്ഷിണം, തുടർന്ന് ആകാശവിസ്മയം. 26ന് രാവിലെ 6.30നും 10നും വിശുദ്ധ കുർബാന, തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം, 12.30ന് സ്നേഹവിരുന്ന്.
മണിപ്പുഴ ക്രിസ്തുരാജ് പള്ളി
മണിപ്പുഴ: ക്രിസ്തുരാജ് പള്ളിയിൽ ക്രിസ്തുവിന്റെ രാജത്വത്തിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 26 വരെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് കുഴിക്കാട്ട് അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം. 25ന് രാവിലെ 6.45നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, ആറിന് ചെന്പകപ്പാറ പന്തലിലേയ്ക്കും രാത്രി എട്ടിന് മണ്ണിപ്പുഴ സെന്റ് മേരീസ് കുരിശുപള്ളിയിലേയ്ക്കും പ്രദക്ഷിണം, 8.45ന് ശിങ്കാരിമേളം ആൻഡ് ഫ്യൂഷൻ. 26ന് വിശുദ്ധ കുർബാന, 9.30ന് വാഹന വെഞ്ചെരിപ്പ്, 9.45ന് തിരുനാൾ കുർബാന, ഉച്ചയ്ക്ക് 12.15ന് സ്നേഹവിരുന്ന്, രാത്രി ഏഴിന് ഗാനമേള.
വണ്ടൻപതാൽ സെന്റ് പോൾ പള്ളി
വണ്ടൻപതാൽ: സെന്റ് പോൾ പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 26 വരെ നടക്കുമെന്ന് വികാരി ഫാ. പോൾ നെല്ലിപ്പള്ളിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് സെമിത്തേരി സന്ദർശനം, ഏഴിന് നാടകം. 25ന് രാവിലെ 6.30ന് നൊവേന, 6.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, രാത്രി ഏഴിന് ഇടവക ദിനം. 26ന് രാവിലെ 6.30നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന, ആറിന് വണ്ടൻപതാൽ കുരിശടിയിലേക്ക് പ്രദക്ഷിണം.