റോഡ് സുരക്ഷാ വാരാചരണം നടത്തി
1497481
Wednesday, January 22, 2025 7:34 AM IST
കോട്ടയം: നെഹ്റു യുവകേന്ദ്ര കോട്ടയത്തിന്റെയും മേരാ യുവ ഭാരതിന്റെയും നേതൃത്വത്തില്‍ കോട്ടയം ബസേലിയസ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാതല റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജിത്കുമാര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ വാഹനയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണം നടത്തി.
ലഘുലേഖകളും വിതരണം ചെയ്തു. വരുംദിവസങ്ങളിലും ഇവര്‍ ബോധവത്കരണം തുടരും.
ബസേലിയോസ് കോളജ് പ്രിന്‍സിപ്പൽ പ്രഫ. ബിജു തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് ഓഫീസര്‍ എച്ച്. സച്ചിന്, കാരിത്താസ് ആശുപത്രി ട്രോമാകെയര്‍ വിഭാഗം മേധാവി ഡോ. അജിത് വേണുഗോപാല്‍, മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ റോഷന് സാമുവല്‍, ബസേലിയസ് കോളജ് എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു.