പനയമ്പാല പള്ളിയില്‍ തിരുനാള്‍ കൊടിയേറ്റ് നാളെ
1497506
Wednesday, January 22, 2025 7:54 AM IST
കറുകച്ചാല്‍: പനയമ്പാല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ നാളെ മുതല്‍ 27 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. വര്‍ഗീസ് ഇടചേത്ര അറിയിച്ചു.
23നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന ഫാ. ജോണ്സണ് തുണ്ടിയില്‍, ഫാ. ജോമോന് വടക്കേപറമ്പില്‍, ഫാ. സജു വലിയ കുന്നുംപുറത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
24നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം ഫാ. സൈജു അയ്യങ്കരി തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം. 25നു രാവിലെ 7.30 മുതല്‍ കഴുന്ന് എഴുന്നള്ളിപ്പ്. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം. ഫാ. റെലിന്‍ പടിഞ്ഞാറേവീട്ടില്‍ തുടര്‍ന്ന് കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം.
26ന് രാവിലെ 6.15നു വിശുദ്ധ കുര്‍ബാന ഫാ. വര്‍ഗീസ് ഇളമ്പളശേരി, 7. 30 മുതല്‍ കഴുന്ന എഴുന്നള്ളിപ്പ്. ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുര്‍ബാന. ഫാ. ലിജോ കുഴിപ്പള്ളില്‍. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്. 27ന് രാവിലെ 6.15നു വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പഴയ സെമിത്തേരി സന്ദര്‍ശനം.