പൊടിമറ്റം സെന്റ് ജോസഫ്സ് എല്‍പി സ്കൂളിൽ കിഡ്സ് പാര്‍ക്ക് നിര്‍മിച്ചുനല്‍കി
1497232
Wednesday, January 22, 2025 3:11 AM IST
കാഞ്ഞിരപ്പള്ളി: സഹപാഠി പ്രഥമാധ്യാപകനായ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കിഡ്സ് പാര്‍ക്ക് നിര്‍മിച്ചു നല്കി സുഹൃത്തുക്കള്‍. കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിലെ 1984 ബാച്ചിലെ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പൊടിമറ്റം സെന്റ് ജോസഫ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കിഡ്സ് പാര്‍ക്കും കളിക്കളവും നിര്‍മിച്ച് നല്‍കിയത്.
ഊഞ്ഞാല്, ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, ഫുട്ബോള്‍ കട്ട്പോസ്റ്റ് എന്നിവയാണ് നിര്‍മിച്ചു നല്‍കിയത്. കിഡ്സ് പാര്‍ക്കിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. സജി പൂവത്തുകാട്, പാറത്തോട് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. പ്രഥമാധ്യാപകന് ഡിലന് സാന്റോസ് അധ്യക്ഷത വഹിച്ചു. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.