വ്യാപാരസംരക്ഷണ ജാഥയ്ക്ക് സ്വീകരണം നല്കി
1497511
Wednesday, January 22, 2025 7:54 AM IST
ചങ്ങനാശേരി: വ്യാപാര മേഖലയിലെ തൊഴില്‍ സംരക്ഷണത്തിനായി കേരള സംസ്ഥാന വ്യാപാരി സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാരസംരക്ഷണ സന്ദേശ ജാഥയ്ക്ക് ചങ്ങനാശേരിയില്‍ സീകരണം നല്കി. സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിചേര്‍ന്ന ജാഥയുടെ ക്യാപ്റ്റനും സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എസ്. ബിജുവിനെ സെന്‍ട്രല്‍ ജംഗ്ഷനില്‍ സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍ മാലയിട്ട് സ്വീകരിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, കെ.സി. ജോസഫ്, ഡോ. പി.കെ. പത്മകുമാര്‍, കെ.ഡി. സുഗതന്, ജോജി ജോസഫ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നും വിവിധ വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നഗരത്തിലൂടെ പ്രയാണം തുടർന്ന ജാഥ പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചു. സ്വീകരണ യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ഇ. എസ്. ബിജു മറുപടി പ്രസംഗം നടത്തി.