കുടക്കച്ചിറ പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വിവാഹത്തിരുനാളിന് ഇന്ന് കൊടിയേറും
1497222
Wednesday, January 22, 2025 3:10 AM IST
കുടക്കച്ചിറ: ചരിത്ര പ്രസിദ്ധമായ കുടക്കച്ചിറ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളിന് ഇന്നു കൊടിയേറുമെന്ന് വികാരി ഫാ. തോമസ് മഠത്തിപ്പറമ്പിലും ഭാരവാഹികളും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന - ഫാ. അലക്സ് ആക്കപ്പറമ്പില്‍. ആറിന് പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്, നൊവേന - ഫാ. തോമസ് മഠത്തിപ്പറമ്പില്‍. 23നു വൈകുന്നേരം 4.15ന് പഠനോപകരണങ്ങളുടെയും പണിയായുധങ്ങളുടെയും വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന - ഫാ. അനൂപ് ചിറ്റേട്ട്. 24നു വൈകുന്നേരം 4.15ന് വാഹന വെഞ്ചരിപ്പ്. 4.30നു സുറിയാനി കുര്‍ബാന - ഫാ. അഗസ്റ്റിന് കണ്ടത്തിക്കുടിലില്‍. 6.30ന് ജപമാല പ്രദക്ഷിണം. 25നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞു 3.30ന് ജോസഫ്-മേരീ സംഗമം, വിശുദ്ധ കുര്‍ബാന - ഫാ. തോമസ് മണ്ണൂര്‍. ആറിന് പ്രദക്ഷിണം. ഏഴിന് പാറമട ജംഗ്ഷനില്‍ സന്ദേശം - ഫാ. ജിനോ പുന്നമറ്റം. രാത്രി ഒന്‍പതിന് ഫ്യൂഷന്‍.
26നു രാവിലെ ഒന്‍പതിന് വിവാഹാര്‍ഥികളുടെ സംഗമം. പത്തിന് വിശുദ്ധ കുര്‍ബാന - ഫാ. അജിന് മണാങ്കല്‍. സന്ദേശം - ഫാ. ജോസഫ് ആലഞ്ചേരി. 12നു പ്രദക്ഷിണം. രാത്രി ഏഴിന് കൊച്ചിന് കൈരളി മെഗാ മ്യൂസിക് ഫിയസ്റ്റ. 27നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന.
വിവാഹനിയോഗത്തോടെ വരുന്നവര്‍ക്ക് തിരുസ്വരൂപത്തിനു മുന്പില് വിവാഹവസ്ത്രം സമര്‍പ്പിക്കാനുള്ള സൗകര്യം തിരുനാള്‍ ദിവസങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു. പത്രസമ്മേളനത്തില്‍ വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ തോമസ് ഇളയാനിത്തോട്ടത്തില്‍, ടോമി മുണ്ടത്താനത്ത്, സോമി കുളപ്പുറത്ത്, ഏലിയാസ് പുളിങ്കാട് എന്നിവര്‍ പങ്കെടുത്തു.
മുണ്ടാങ്കല്‍ പള്ളിയില്‍
മുണ്ടാങ്കല്‍: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്സ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേനത്തിരുനാള്‍ ആരംഭിച്ചു. ദിവസവും നടക്കുന്ന ജപമാലയിലും നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കാന്‍ നിരവധി തീര്‍ഥാടകരാണ് എത്തുന്നത്.
നൊവേന സമാപന ദിവസമായ 24നു രാവിലെ 5.45ന് ജപമാല, 6.15ന് വിശുദ്ധ കുര്‍ബാന, നൊവേന. പത്തിന് ജപമാല. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന - ഫാ. ജോസ് വെള്ളോംപുരയിടം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന - ഫാ. ജോണ്‍ കുഴികണ്ണില്‍. രാത്രി ഏഴിന് സാമ്പാസ് കൊച്ചിന് അവതരിപ്പിക്കുന്ന മെഗാഷോ. 25നു രാവിലെ 5.45ന് ജപമാല. രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന - ഫാ. ജെക്സണ് കടുതോടില്‍. വൈകുന്നേരം 6.30ന് കാനാട്ടുപാറ പന്തലിലേക്കു പ്രദക്ഷിണം. സന്ദേശം - ഫാ. ജയിംസ് പൊരുന്നോലില്‍.
പ്രധാന തിരുനാള്‍ ദിനമായ 26നു രാവിലെ ആറിന് ജപമാല. തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ പന്തലില്‍ പ്രതിഷ്ഠിക്കും. 6.45ന് വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് പഴേപറമ്പില്‍. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. തോമസ് മണ്ണൂര്‍. 6.30ന് പയപ്പാര്‍ പന്തലിലേക്കു പ്രദക്ഷിണം. സന്ദേശം - റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍.
പയപ്പാര്‍ കവലയില്‍ 501 നിലവിളക്കുകള്‍ കൊളുത്തി പ്രദേശത്തെ ഹൈന്ദവ കുടുംബങ്ങള്‍ പ്രദക്ഷിണത്തെ വരവേൽക്കുമെന്ന് സ്വീകരണ കമ്മിറ്റി ഭാരവാഹികളായ പ്രമോദ് കാനാട്ട്, ജോയി മാത്യു, ബിജു തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കളത്തൂക്കടവ് പള്ളിയിൽ
കളത്തൂക്കടവ്: വിശുദ്ധ ജോൺ മരിയ വിയാനി പള്ളിയിൽ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ തുടങ്ങി.
24നു വൈകുന്നേരം 4.30 ന് റംശാ പ്രാർഥന, അഞ്ചിനു പ്രസുദേന്തി വാഴ്ച, 5.10ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - ഫാ. വിപിൻ കുരിശുതറ, രാത്രി ഏഴിന് ഗാനമേള. 25നു രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിനു സുറിയാനി പാട്ടുകുർബാന - ഫാ. മാത്യു വെണ്ണായിപ്പള്ളിൽ. 6.30ന് വിവിധ പന്തലുകളിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം. 26നു രാവിലെ 5.30ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.45നും 7.30നും വിശുദ്ധ കുർബാന - ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ. വൈകുന്നേരം 4.30നു തിരുനാൾ റാസ. ഫാ. ജീവൻ കദളിക്കാട്ടിൽ, ഫാ. ജോൺ വയലിൽ, ഫാ. മാത്യു വെട്ടുകല്ലേൽ, ഫാ. അലോഷി ഞാറ്റുതൊട്ടിയിൽ, ഫാ. സിറിൾ തളിയൻ എന്നിവർ കാർമികത്വം വഹിക്കും. 6.30ന് ടൗൺ കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. കുര്യാക്കോസ് വട്ടമുകളേൽ, എട്ടിന് പ്രദക്ഷിണം പള്ളിയിലേക്ക്, തുടർന്ന് സമാപനാശീർവാദം. 27നു മരിച്ചവരുടെ ഓർമദിനം. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സെമിത്തേരിയിൽ പ്രാർഥന, വാഹന വെഞ്ചരിപ്പ്, സ്നേഹവിരുന്ന്.