മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവം
1497563
Wednesday, January 22, 2025 10:39 PM IST
മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. നാളെ രാവിലെ 10.30ന് നാരങ്ങാ വിളക്ക്, വൈകുന്നേരം നാലിന് കൊടിക്കൂറ സമർപ്പണം, 4.30ന് കൊടിക്കൂറയ്ക്ക് സ്വീകരണം, അഞ്ചിന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി പ്രശാന്ത് കെ. നമ്പൂതിരിയുടെ സഹകാർമികത്വത്തിലും കൊടിയേറ്റ്, രാത്രി ഏഴിന് തിരു അരങ്ങിൽ ആധ്യാത്മിക പ്രഭാഷണം, 8.30ന് രാഗതാളലയം.
25ന് രാവിലെ 6.30ന് എതൃത്വപൂജ, 7.30ന് പന്തീരടി പൂജ, എട്ടിന് ഉച്ചപൂജ, 9.30ന് ഉച്ചശ്രീബലി, വൈകുന്നേരം 5.30ന് നിറപറ സമർപ്പണം, രാത്രി ഏഴിന് അത്താഴപൂജ, 7.30ന് അത്താഴശ്രീബലി, ഒന്പതിന് ശ്രീഭൂതബലി, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്. രാത്രി ഏഴിന് തിരു അരങ്ങിൽ നൃത്ത നാട്യം. 26ന് പതിവു പരിപാടികൾക്കുപുറമെ രാവിലെ 8.30ന് ശ്രീ വിഷ്ണു സഹസ്രനാമാർച്ചന, 10ന് ഉത്സവബലി, ഉച്ചയ്ക്ക് 12 .30ന് ഉത്സവബലി ദർശനം, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് നിറപറ സമർപ്പണം, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, രാത്രി ഏഴിന് തിരു അരങ്ങിൽ നൂപുരധ്വനി, കോമഡി ഷോ.
27ന് രാവിലെ ഒന്പതിന് ഉച്ചശ്രീബലി, അൻപൊലി നിറപറ സമർപ്പണം, വൈകുന്നേരം നാലിന് കാഴ്ച ശ്രീബലി, 4.30ന് നിറപറ സമർപ്പണം, രാത്രി ഏഴിന് അത്താഴപൂജ, ഒന്പതിന് ശ്രീഭൂതബലി, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, ഏഴിന് തിരു അരങ്ങിൽ നാട്യ സമർപ്പണം.
28ന് രാവിലെ 6.30ന് എതൃത്വ പൂജ, 7.30ന് പന്തീരടിപൂജ, എട്ടിന് ഉച്ചപൂജ, ഒന്പതിന് ഉച്ചശ്രീബലി, വൈകുന്നേരം നാലിന് കാഴ്ച ശ്രീബലി, 4.30ന് നിറപറ സമർപ്പണം, രാത്രി ഏഴിന് അത്താഴപൂജ, ഒന്പതിന് ശ്രീഭൂത ബലീ, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, ഏഴിന് തിരു അരങ്ങിൽ ഗാനമേള, എട്ടിന് ഈശ്വര നാമജപം.
29ന് രാവിലെ 6.30ന് എതൃത്വ പൂജ, 7.30ന് പന്തീരടി പൂജ, എട്ടിന് ഉച്ചപൂജ, 12.30ന് ആറാട്ടുസദ്യ, 2.30ന് ആറാട്ടുബലി, 3.30ന് ആറാട്ട് പുറപ്പാട്, ആറിന് തിരുആറാട്ട്, രാത്രി ഏഴിന് താലപ്പൊലി ഘോഷയാത്ര, 8.30ന് തിരുഅരങ്ങിൽ സംഗീത സദസ്, 11ന് സിനിമാറ്റിക് ബാലെ.
ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് കെ.കെ. മോഹനദാസൻ നായർ കിഴക്കേൽ, വൈസ് പ്രസിഡന്റുമാരായ ആർ. അശോകൻ പേഴത്തുവയലിൽ, ടി.എം. വിനോദ് കുമാർ തലപ്പള്ളി വടക്കേതിൽ, ജനറൽ സെക്രട്ടറി കെ.ജി. സന്തോഷ് കടമ്പനാട്ട്, ജോയിന്റ് സെക്രട്ടറിമാരായ ഗണേശൻ പി. ശാന്തകുമാരി പുളിമൂട്ിൽ എൻ.കെ. അനിൽ കുമാർ നടമംഗലത്ത്, ട്രഷറർ അജി എസ് ആൻഡ് എസ് ഇരുപൂളുംകാട്ടിൽ എന്നിവർ നേതൃത്വം നൽകും.