സ്കൂൾ വാർഷികവും പ്ലാറ്റിനം ജൂബിലി സമാപനവും
1497217
Wednesday, January 22, 2025 3:10 AM IST
തീക്കോയി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ പത്തിനു തീക്കോയി സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണവും നടത്തും. സർവീസിൽനിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ ജെസിൻ മരിയ എഫ്സിസി, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി ഏബ്രഹാം, അധ്യാപകരായ സിസ്റ്റർ ദീപ്തി ടോം എഫ്സിസി, ഡെയ്സി ജേക്കബ് എന്നിവർക്ക് യാത്രയയപ്പു നൽകും. ഹെഡ്മാസ്റ്റർ ജോണിക്കുട്ടി ഏബ്രഹാം ജൂബിലി അനുസ്മരണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് ഫോട്ടോ അനാച്ഛാദനവും മെമന്റോ സമർപ്പണവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ് പ്രതിഭകളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ സമ്മാനദാനം നിർവഹിക്കും.
പൂർവവിദ്യാർഥി റവ.ഡോ. തോമസ് മൂലയിൽ, സഹവികാരി ഫാ. ജോസഫ് താന്നിക്കപ്പാറ, പിടിഎ പ്രസിഡന്റ് ജോമോൻ പോർക്കാട്ടിൽ, വാർഡ് മെംബർ അമ്മിണി തോമസ്, ഭരണങ്ങാനം എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജെസി മരിയ ഓലിക്കൽ, സിസ്റ്റർ റോസിറ്റ് വെച്ചൂർ എഫ്സിസി എന്നിവർ പ്രസംഗിക്കും.
ചേന്നാട്: സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്നു രാവിലെ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. തോമസ് മൂലേച്ചാലിൽ അധ്യക്ഷത വഹിക്കും. എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സർവീസിൽനിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിമോൾ പി. മാത്യു, ജസി സെബാസ്റ്റ്യൻ എന്നിവർക്ക് യാത്രയപ്പ് നൽകും.