നെല്ല് സംഭരണവില: ബജറ്റില്‍ റിവോള്‍വിംഗ് ഫണ്ട് വകയിരുത്തണമെന്ന്
1497237
Wednesday, January 22, 2025 3:11 AM IST
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ വില മാസങ്ങള്‍ക്കു ശേഷവും ലഭിക്കാത്ത അവസ്ഥയ്ക്ക് പരിഹാരം കാണുവാന്‍ ബജറ്റില്‍ റിവോള്‍വിംഗ് ഫണ്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു.
നെല്ല് വില കൊടുക്കുന്നതിനുള്ള വലിയ കാലതാമസം കേരളത്തിലെ നെല്‍ കാര്‍ഷിക മേഖല അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. കേന്ദ്രം തന്നില്ല, ബാങ്കുകള്‍ വീഴ്ച വരുത്തുന്നു, ധനകാര്യ വകുപ്പ് അനുമതി നല്‍കുന്നില്ല തുടങ്ങിയ ഒട്ടേറെ തടസങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.
സംഭരണവില താമസിക്കുന്നതുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ റിവോള്‍വിംഗ് ഫണ്ട് ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ധനകാര്യ വിദഗ്ധരും കര്‍ഷക സംഘടനകളും ചൂണ്ടിക്കാട്ടുന്നുണ്ട്.
2025 ലെ ബജറ്റില്‍ 750 കോടി രൂപയെങ്കിലും റിവോള്‍വിംഗ് ഫണ്ട് നീക്കി വയ്ക്കണമെന്ന് കേരളകോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി ധനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.