ചേർപ്പുങ്കൽ സ്കൂളിൽ "മാത് വേദിക' വേദഗണിത പഠനകേന്ദ്രം
1497221
Wednesday, January 22, 2025 3:10 AM IST
ചേര്‍പ്പുങ്കല്‍: ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച "മാത് വേദിക' വേദഗണിത പഠനകേന്ദ്രം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.
ഗണിത പഠനത്തില്‍ കുട്ടികള്‍ക്ക് അഭിരുചി വളര്‍ത്തുന്നതിനും ഗണിത സമസ്യകള്‍ വേഗത്തില്‍ നിര്‍ധാരണം ചെയ്യുന്നതിനും മത്സര പരീക്ഷകളില്‍ വിജയം നേടുന്നതിനുമായാണ് എന്‍എസ്എസ് യൂണിറ്റ് ഒന്‍പതാം ക്ലാസിലെ കുട്ടികള്‍ക്കായി വേദഗണിതപഠന കേന്ദ്രം സ്കൂളില്‍ ആരംഭിച്ചിരിക്കുന്നത്.
സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെംബര്‍ ബോബി മാത്യു, പിടിഎ പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ ഫാ. സോമി മാത്യു, ഹെഡ്മാസ്റ്റര് ഷാജി ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി എന്നിവര്‍ പ്രസംഗിച്ചു.