ദൃശ്യം 2k25: സുവനീർ പ്രകാശനം നടത്തി
1497227
Wednesday, January 22, 2025 3:11 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ ദൃശ്യം 2k25 സുവനീർ പ്രകാശനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ചിറക്കടവ് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രന് നൽകി നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി. ശോഭന, എം.ടി. പ്രീത, എം.ജി. വിനോദ്, ലീന കൃഷ്ണകുമാർ, ഉഷാ ശ്രീകുമാർ, അനിരുദ്ധൻ നായർ, അഭിലാഷ് ബാബു, ജോർജുകുട്ടി പൂതക്കുഴി തുടങ്ങിയവർ പങ്കെടുത്തു.