വാളകത്ത് വീട് ഭാഗികമായി കത്തിനശിച്ചു
1497219
Wednesday, January 22, 2025 3:10 AM IST
മേലുകാവ്: വാളകത്ത് തീപിടിത്തത്തിൽ വീടിന് ഭാഗിക നാശനഷ്ടം. ഇന്നലെ രാവിലെ ചമട്ടിക്കൽ കുഞ്ഞുമോൻ എന്ന കുഴിവേലിൽ ഷാജിയുടെ ആസ്ബസ്റ്റോസ് മേഞ്ഞ വീടിനാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. വീട്ടിൽനിന്ന് ആളുകൾ പുറത്തുപോയ സമയത്താണ് തീപിടിച്ചത്. വാർഡ് മെംബർ ജയിംസ് മാമ്മനും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ഫയർഫോഴ്സിന് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലമാണ് ഇവിടം.