മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി: 6 കോടി അനുവദിച്ചെന്ന് ഡോ. ജയരാജ്
1497504
Wednesday, January 22, 2025 7:54 AM IST
കറുകച്ചാൽ: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി ആറു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അറിയിച്ചു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ 24 റോഡുകള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍-മേയ് മാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.