മിനി നാഷണല്‍ റോള്ബോള് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വെങ്കലം
1497236
Wednesday, January 22, 2025 3:11 AM IST
കോട്ടയം: ആസാമിലെ ഗുവാഹത്തിയില്‍ നടന്ന 14-ാമത് മിനി നാഷണല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വെങ്കലം. ആദ്യമായാണ് കേരളം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെഡല്‍ നേടുന്നത്.
26 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആണ്‍കുട്ടികള്‍ പങ്കെടുത്ത ദേശീയ ചാമ്പ്യന്‍ഷിപ്പിലാണ് കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാന ഒന്നാം സ്ഥാനവും ആസാം രണ്ടാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആസാം ഒന്നാം സ്ഥാനവും രാജസ്ഥാന് രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ആസാം ഉപമുഖ്യമന്ത്രി സമ്മാനദാനം നിര്‍വഹിച്ചു. ദേശീയ റോള്‍ ബോള്‍ ഫെഡറേഷന്റെയും സംസ്ഥാന അസോസിയേഷന്റെയും ഭാരവാഹികള്‍ പങ്കെടുത്തു.
ടി. റയാന്, ജെ. സിദ്ധാര്‍ഥ്, എ. മുഹമ്മദ് ആസിം, എസ്. ശ്രീറാം, എസ്. സിനാദ്, ആയുഷ് സജീഷ്, അനിക് ബി. പ്രമോദ്, ആയുഷ് എം.എസ്, ദര്ശന് രാകേഷ്, തൊമ്മന് പോള്‍, ഹരീഷ് ഹരി, കെ. ആശ്ലേഷ് എന്നിവരാണ് ടീമിലെ അംഗങ്ങള്‍.