കോട്ടയം ബിസിഎം കോളജിനു പുതിയ പ്രിന്‍സിപ്പല്‍
1497479
Wednesday, January 22, 2025 7:34 AM IST
കോട്ടയം: കുട്ടിക്കാനം മരിയന്‍ കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായിരുന്ന ഡോ. തോമസ് കെ.വി. കല്ലമ്പള്ളി ബിസിഎം കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി.
27 വര്‍ഷത്തെ അധ്യാപന ഗവേഷണ പരിചയമുള്ള അദ്ദേഹം എംജി യൂണിവേഴ്സിറ്റി പിജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മുന്‍ മെംബറും നിലവില്‍ അംഗീകൃത പിഎച്ച്ഡി റിസര്‍ച്ച് ഗൈഡുമാണ്.
നാഷണല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളിലും കോണ്‍ഫറന്‍സുകളിലും നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങളും പ്രബന്ധാവതരണവും നടത്തിയിട്ടുള്ള അറിയപ്പെടുന്ന ഗവേഷകനുമാണ്.