തലയോലപ്പറമ്പ് പള്ളിയിൽ തിരുനാൾ കൊടിയേറ്റ് നാളെ
1497502
Wednesday, January 22, 2025 7:49 AM IST
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാളിന് നാളെ കൊടിയേറും.
നാളെ രാവിലെ 5.30നും, 6.30നും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ച, വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന ഫാ. വർഗീസ് ചെരപ്പറമ്പിൽ കാർമികത്വം വഹിക്കും. തുടർന്ന് ഇടവകയിലെ മുതിർന്ന വൈദികനായ ഫാ. ജേക്കബ് ചേരിക്കത്തടം, ഇടവക വികാരി റവ.ഡോ. ബെന്നിജോൺ മാരാംപറമ്പിൽ എന്നിവരുടെ കാർമ്മികത്വത്തിൽ തിരുനാളിന് കൊടിയേറ്റും.
26നാണ് തിരുനാൾ. പരിപാടികൾക്ക് വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തികുന്നേൽ, ബേബി ജോസഫ് പുത്തൻപറമ്പിൽ, ജനറൽ കൺവീനർ സിബി വടക്കേമയ്യോട്ടിൽ , പബ്ലിസിറ്റികമ്മിറ്റി കൺവീനർ ജെറിൻ പാറയിൽ,കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോൺസൺ കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.
മുട്ടുചിറ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍
മുട്ടുചിറ: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 12-ാം തീയതി തിരുനാള്‍ ആഘോഷം ഇന്ന് നടക്കും.
രാവിലെ 5.30 ന് വിശുദ്ധ കുര്‍ബാന, തിരുസ്വരൂപ പ്രതിഷ്ഠ, 7.30 ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് വാഹന വെഞ്ചരിപ്പ്, 4.30 ന് തിരുനാള്‍ കുര്‍ബാന, സന്ദേശം-വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയില്‍ ഫാ. പോള്‍ കൊല്ലിത്താനത്തുമലയില്‍,
5.30 ന് കുരിശുംമൂട് പള്ളിയിലേക്ക് പ്രദക്ഷിണം, ഏഴിന് ഇടവക ദൈവാലയത്തില്‍ പ്രദക്ഷിണ സമാപനം. തിരുനാള്‍ കൊടിയിറക്ക്.