നൂറിന്റെ നിറവിൽ സക്കറിയാസ് തുടിപ്പാറയ്ക്ക് ജന്മനാടിന്റെ ആദരം
1497220
Wednesday, January 22, 2025 3:10 AM IST
അരുവിത്തുറ: കർമമണ്ഡലങ്ങളിൽ നൂറു സംവത്സരങ്ങൾ പൂർത്തിയാക്കിയ പൊതുപ്രവർത്തകനും രാഷ്ട്രീയാചാര്യനുമായ സക്കറിയാസ് തുടിപ്പാറയ്ക്ക് ജന്മനാടിന്റെ ആദരവ്.
അരുവിത്തുറ ഫൊറോന പള്ളിയിൽ നടന്ന ജന്മദിനാഘോഷങ്ങൾ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സക്കറിയാസ് തുടിപ്പാറയെ പൊന്നാടയണിയിച്ച ബിഷപ് ജന്മദിന കേക്ക് മുറിക്കുന്നതിനും നേതൃത്വം നൽകി. അരുവിത്തുറ ഫൊറോന വികാരി സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി, പി.സി. ജോർജ്, പി.സി. ജോസഫ്, ജോയി ഏബ്രഹാം, വി.ജെ. ജോസഫ്, ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.