കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു
1497475
Wednesday, January 22, 2025 7:34 AM IST
പാമ്പാടി: കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രക്കാർക്കു പരിക്ക്. കാനം സ്വദേശികളായ വിനോദ് (64), ബി.കെ. ബിജു (57) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പാമ്പാടി ഇല്ലിവളവു ഭാഗത്ത് ഇന്നലെ നാലോടെയായിരുന്നു അപകടം.