ആല്‍ഫ പാലിയേറ്റീവ് ഏറ്റുമാനൂര്‍ സെന്റര്‍ തുറന്നു
1497477
Wednesday, January 22, 2025 7:34 AM IST
ഏറ്റുമാനൂര്‍: പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ ഏറ്റുമാനൂര്‍ കേന്ദ്രം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. ആല്‍ഫ ഏറ്റുമാനൂര്‍ സെന്റര്‍ പ്രസിഡന്റ് വി.എം. മാത്യു അധ്യക്ഷത വഹിച്ചു.
ചെയര്മാന് കെ.എം. നൂര്‍ദീന്‍ ആമുഖപ്രഭാഷണം നടത്തി. ആല്‍ഫ ട്രസ്റ്റി ഡോ. സണ്ണി കുര്യൻ, ഡോ. സാജന് കുര്യന്, സാബു കുര്യന് മന്നാകുളത്തില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പടികര, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, അതിരമ്പുഴ പഞ്ചായത്ത് അംഗം ബിജു വലിയമല, അതിരമ്പുഴ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജെയിംസ് ആന്‍ഡ്രൂസ്,
വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ പ്രസിഡന്റ് എന്‍.പി. തോമസ്, അതിരമ്പുഴ അല്‍ഫോന്‍സാ ട്രസ്റ്റ് പ്രസിഡന്റ് റ്റി.ജെ. മാത്യു, കാണക്കാരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോര്‍ജ്, കോര്‍വ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി പി. ചന്ദ്രകുമാര്‍, ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍, ട്രഷറര്‍ പി.എച്ച്. ഇക്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് കെ.സി. ഉണ്ണികൃഷ്ണന് സ്വാഗതവും സെക്രട്ടറി ജോണ്‍ ഫിലിപ്പോസ് നന്ദിയും പറഞ്ഞു.