സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സ്കൂൾ വാര്‍ഷികം
1497508
Wednesday, January 22, 2025 7:54 AM IST
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷം സീറോമലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. വര്‍ഗീസ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ചു.
അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ഡോമിനിക് ജോസഫ്, ഹെഡ്മാസ്റ്റര് സുനില്‍ പി. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്,
പിടിഎ പ്രസിഡന്റ് സാബു ഉരുപ്പകാടന്, പഞ്ചായത്തംഗം ബീന വര്‍ഗീസ്, വിരമിക്കുന്ന അധ്യാപകരായ സോജന് ജോര്‍ജ്, സാബു ജോസഫ്, എന്‍.വി. ജീന, വിദ്യാര്‍ഥി പ്രതിനിധികളായ ജെറോം ജോണ്‍, അലന് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.