ദേശത്തിരുനാളുകൾക്ക് നാളെ സമാപനം
1497564
Wednesday, January 22, 2025 10:39 PM IST
കുറവിലങ്ങാട്: ദേശത്താകെ പുതിയ ആത്മീയ ഉണർവും നിറവുമേകി ദേശത്തിരുനാളുകൾക്ക് നാളെ സമാപനമാകും. നാലു സോണുകൾ കേന്ദ്രീകരിച്ചു നടന്ന തിരുനാളുകളുടെ സമാപനദിനമായ നാളെ ഇടവകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും ടൗണിലെ ടാക്സി സ്റ്റാൻഡുകളിൽനിന്നും ആയിരങ്ങൾ വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥ്യം നിറഞ്ഞുനിൽക്കുന്ന ചെറിയ പള്ളിയിലെത്തും.
ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുകളും പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള പ്രധാന ടാക്സി സ്റ്റാൻഡും കമനീയമായി അലങ്കരിച്ചാണ് വിശുദ്ധന്റെ മധ്യസ്ഥതതേടി കഴുന്ന് എഴുന്നെള്ളിച്ച് പ്രതിഷ്ഠിക്കുന്നത്. വാദ്യമേളങ്ങളും കൊടിതോരണങ്ങളും അകമ്പടി സേവിക്കുന്ന പ്രദക്ഷിണം ആഘോഷമായി പള്ളിയിലെത്തും.
ഇന്നു സെന്റ് ജോസഫ് സോണിലാണ് തിരുനാൾ. ദേശത്തിരുനാളുകൾക്ക് സമാപനമാകുന്നതോടെ പത്താംതിയതി തിരുനാളിലേക്ക് ഇടവക പ്രവേശിക്കും.
പത്താംതിയതി തിരുനാളിന്റെ ആദ്യദിനമായ 25ന് രാവിലെ 5.30, 6.30, 8.30, എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. രാവിലെ 8.30ന് തിരുസ്വരൂപ പ്രതിഷ്ഠ. അഞ്ചിന് തിരുനാൾ റാസ. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഇലപ്പള്ളി വികാരി ഫാ. ജോസഫ് അമ്പാട്ട്, വാലാച്ചിറ വികാരി ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കൽ, കളത്തൂർ അസി. വികാരി ഫാ. ആന്റണി ഞരളക്കാട്ട് എന്നിവർ കാർമികത്വം വഹിക്കും. 7.15ന് ലദീഞ്ഞ്, പ്രദക്ഷിണം.
26ന് രാവിലെ 5.30, 7.00, 8.45, 11.00ന് വിശുദ്ധ കുർബാന. 3.45ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ. നാലിന് റംശ, തുടർന്ന് പാലാ രൂപത പ്രവാസി കാര്യാലയം ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 6.15ന് പ്രദക്ഷിണം. 8.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം.
കുറവിലങ്ങാട്
പള്ളിയിൽ ഇന്ന്
സെന്റ് ജോസഫ് സോൺ തിരുനാൾ
വിശുദ്ധ കുർബാന- 5.30, 6.30. ലദീഞ്ഞ് (ചെറിയ പള്ളിയിൽ) - ഫാ. അഗസ്റ്റിൻ മേച്ചേരിൽ - 7.20, വിശുദ്ധ കുർബാന- 7.30, ലദീഞ്ഞ്- 7.15, വിശുദ്ധ കുർബാന (വലിയ പള്ളിയിൽ) - 7.30.
നാളെ
വിശുദ്ധ കുർബാന- 5.30, 6.30. ലദീഞ്ഞ് (ചെറിയ പള്ളിയിൽ) - ഫാ. മാത്യു കവളമ്മാക്കൽ- 7.20, വിശുദ്ധ കുർബാന- 7.30, വിശുദ്ധ കുർബാന- 10.00 , ലദീഞ്ഞ്- 7.15, വിശുദ്ധ കുർബാന (വലിയ പള്ളിയിൽ) - 7.30.