ഫാത്തിമാപുരം ഫാത്തിമമാതാ പള്ളിയില്‍ തിരുനാള്‍
1496114
Friday, January 17, 2025 7:20 AM IST
ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമമാതാ ദേവാലയത്തില്‍ ഫാത്തിമമാതാവിന്റെ തിരുനാള്‍ 19ന് ആഘോഷിക്കും. ഇന്നും നാളെയും വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. വര്‍ഗീസ് കാലായില്‍, ഫാ.മാത്യു ഒഴത്തില്‍ എന്നിവര്‍ ശുശ്രൂഷകള്‍ നയിക്കും. ഇന്നു രാത്രി ഏഴിന് കലാസന്ധ്യയും നാളെ രാത്രി ഏഴിന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ആകാശ വിസ്മയവും ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനമായ 19ന് രാവിലെ 5.45ന് ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, 7.15ന് ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം, 10ന് ഫാ. ജോസ് കടപ്രകുന്നേല്, വൈകുന്നേരം 4.30ന് ഫാ. ജോസഫ്കുട്ടി പാറത്താനം, ഫാ. ജോസഫ് പ്ലാത്തോട്ടം, ഫാ. കെവിന് മുണ്ടയ്ക്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. വൈകുന്നേരം 6.30ന് പ്രദക്ഷിണം ബൈപാസ് കുരിശടിയിലേക്ക്, തുടര്‍ന്ന് കൊടിയിറക്ക്, നേര്‍ച്ച സാധനങ്ങളുടെ ലേലം.