വന്യമൃഗശല്യം: സര്‍ക്കാരുകള്‍ നിസംഗത അവസാനിപ്പിക്കണം-ഫ്രാന്‍സിസ് ജോര്‍ജ് എംപി
1495875
Thursday, January 16, 2025 11:17 PM IST
കോട്ടയം: സംസ്ഥാന വ്യാപകമായി വന്യജീവികളുടെ ആക്രമണങ്ങള്‍മൂലം മനുഷ്യജീവനുകളും കൃഷികളും വീടുകളും നഷ്ടപ്പെട്ടിട്ടും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍നിന്നും ഒളിച്ചോടുന്നതായി കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി.
കേരള കര്‍ഷക യൂണിയന് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നടത്തുന്ന മലയോരസംരക്ഷണ യാത്രയ്ക്ക് എല്ലാ സ്ഥലങ്ങളിലും സ്വീകരണം നല്‍കാനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാനപ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, കെ.എഫ്. വര്‍ഗീസ്, എ.കെ. ജോസഫ്, ജോസ് ജയിംസ് നിലപ്പന, ജോയി തെക്കേടത്ത്, ബേബി തോട്ടത്തില്‍, സി.റ്റി. തോമസ്, ജോര്‍ജ് കിഴക്കുമശേരി, നിതിന്‍ സി. വടക്കന്‍ , ആന്റച്ചന്‍ വെച്ചൂച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.