പൊടിപ്പാറ തിരുക്കുടുംബ പള്ളിയില്‍ തിരുനാള്‍
1496113
Friday, January 17, 2025 7:20 AM IST
ഇത്തിത്താനം: പൊടിപ്പാറ തിരുക്കുടുംബ പള്ളിയില്‍ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്. വിശുദ്ധ കുര്‍ബാന അതിരൂപതയിലെ നവ വൈദികര്‍.
18 മുതല്‍ 24 വരെ രാവിലെ 5.50ന് സപ്ര, വിശുദ്ധ കുര്‍ബാന വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. 19ന് 5.40ന് സപ്ര, വിശുദ്ധ കുര്‍ബാന. എട്ടുമുതല്‍ മൂന്നുവരെ വിവിധ വാര്‍ഡുകളിലെ കഴുന്നെടുപ്പ്. വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന (ലത്തീന്‍ ക്രമം), മധ്യസ്ഥ പ്രാര്‍ഥന,പ്രദക്ഷിണം പള്ളിക്ക് ചുറ്റും.
വിവിധ ദിവസങ്ങളില്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന് ഫാ.റോജിന്‍ തുണ്ടിപ്പറമ്പില്‍, ഫാ.ഏലിയാസ് കരിക്കണ്ടത്തില്‍, ഫാ.ജോജോ അത്തിക്കളം, ഫാ.ജോസഫ് ചക്കാലക്കുടിയില്‍, ഫാ. മാത്യു തെങ്ങുംപള്ളി, ഫാ. ജയിംസ് ആലക്കുഴി, ഫാ. പയസ് പൈക്കാട്ടുമറ്റത്തില്,
ഫാ. ആന്റോ കുട്ടിച്ചിറ, ഫാ. മോന്‍സി സേവ്യര്‍ കൈപ്പിടാശേരി, ഫാ. ആന്റണി എത്തയ്ക്കാട്ട് , ഫാ. ജോസഫ് നെടുംപറമ്പില്‍, ഫാ. ബെനറ്റ് വെള്ളെക്കാളമ്പേല്, ഫാ. ജോസ് മുകളേല്‍, ഫാ. ജോസഫ് മുളവന, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. തോമസ് പ്ലാപ്പറമ്പില്‍, ഫാ. ജോസ് വരിക്കപ്പള്ളി എന്നിവര്‍ ശുശ്രൂഷകള്‍ നയിക്കും.
23ന് രാത്രി ഏഴിന് കലാസന്ധ്യ, 24ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. ഇടവകയിലെ വൈദികരായ ഫാ.ജോസഫ് നടുവിലേഴം, ഫാ.ജയിംസ് പാലയ്ക്കല്‍, ഫാ.ടോം പുത്തന്‍കളം, ഫാ. സേവ്യര്‍ പുത്തന്‍കളം, ഫാ. ജോര്‍ജുകുട്ടി കൊച്ചുചക്കാലയ്ക്കല് എന്നിവര്‍ കാര്‍മികരായിരിക്കും. ഏഴിന് കൊച്ചിന് മരിയ കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം വിശുദ്ധ പത്രോസ്.
25നും 26നും രാവിലെ 6.15നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ജോജോ പതിനേഴില്ചിറ എന്നിവര്‍ ശുശ്രൂഷകള്‍ നയിക്കും. ആറിന് പ്രദക്ഷിണം മാതാവിന്റെ കുരിശടിയിലേക്ക്. പ്രസംഗം ഫാ.ഫിലിപ്പോസ് തുണ്ടുവാലില്ച്ചിറ. നേര്‍ച്ച സാധനങ്ങളുടെ ലേലം.
പ്രധാന തിരുനാള്‍ ദിനമായ 26ന് രാവിലെ ആറിന് ഫാ.സാം കായലില്‍പറമ്പില്‍, ഫാ. സാബിന് പാലയ്ക്കല്‍, 9.30ന് ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. ജേക്കബ് കോയിപ്പള്ളി, വൈകുന്നേരം 4.30ന് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ വിശുദ്ധ കുർബാന അര്‍പ്പിക്കും. തുടര്‍ന്ന് പദക്ഷിണം മലകുന്നം കുരിശടിയിലേക്ക്. പ്രസംഗം ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി. രാത്രി എട്ടിന് കൊടിയിറക്ക്, നേര്‍ച്ച സാധനങ്ങളുടെ ലേലം.