താക്കോല്‍ദാനം നിര്‍വഹിച്ചു
1496105
Friday, January 17, 2025 7:14 AM IST
തലയോലപ്പറമ്പ്: കൊച്ചിന് കപ്പല്‍ശാലയുടെ നേതൃത്വത്തില്‍ അസീസി ആശാഭവന് സ്പെഷല്‍ സ്കൂളിന് നല്കിയ സ്കൂള്‍ ബസിന്റെ താക്കോല്‍ദാനം കപ്പല്‍ശാല സിഎസ്ആര്‍ വിഭാഗം മേധാവി പി.എന്‍. സമ്പത്ത് കുമാര്‍ നിര്‍വഹിച്ചു. അസീസി ആശാഭവന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിറ്റ ഫ്രാന്‍സിസ് താക്കോല്‍ ഏറ്റുവാങ്ങി.
സീനിയര്‍ മാനേജര്‍ ആര്. കീര്‍ത്തി, സിഎസ്ആര്‍ മാനേജര്‍ ശശീന്ദ്രദാസ്, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, ഹൗസിംഗ് ബോര്‍ഡ് മെംബര്‍ സുഭാഷ് പുഞ്ചക്കോട്ടില്‍, എഎസ്എംഐ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ നിത്യ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് എം.കെ. തങ്കച്ചന്,
അസീസി ആശാഭവന് സൊസൈറ്റി പ്രസിഡന്റ് സിസ്റ്റര്‍ രൂപ ഫ്രാന്‍സിസ്, മാതാപിതാക്കള്‍, അധ്യാപക-അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. കപ്പല്‍ശാലയുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയാണ് സ്കൂള്‍ ബസ് വാങ്ങുന്നതിനായി ലഭ്യമാക്കിയത്.