ക​ടു​ത്തു​രു​ത്തി: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ലെ തി​രു​കു​ടും​ബ​ത്തി​ന്‍റെ ദ​ര്‍ശ​ന തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നെ​കു​റി​ച്ചു ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ള്ളി​യ​ധി​കൃ​ത​രു​ടെ​യും യോ​ഗം ചേ​ര്‍ന്നു. ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ഹ​ന പാ​ര്‍ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ളും പോ​ലീ​സ്, എ​ക്സൈ​സ് പ​രി​ശോ​ധ​ന​ക​ളും ന​ട​പ്പാ​ക്കും. ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ള്‍ ക​ര്‍ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും പ​ട്രോ​ളിം​ഗി​നു​മാ​യി കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കും. തി​രു​നാ​ള്‍ദി​ന​ങ്ങ​ളി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യൂ​തി, ജ​ല​വി​ത​ര​ണം എ​ന്നി​വ മു​ട​ങ്ങ​രു​തെ​ന്ന നി​ര്‍ദേ​ശ​വും എം​എ​ല്‍എ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ന​ല്‍കി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ല്‍ നേ​രി​ടാ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പെ​ടു​ത്താ​ന്‍ ഫ​യ​ര്‍ഫോ​ഴ്സി​നും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഐ​ടി​ഐ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി തെ​ളി​ക്കാ​നും പി​ഡ​ബ്യൂ​ഡി​യോ​ട് ആ​വ​ശ്യ​പെ​ട്ടു. പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ച ശേ​ഷം ഇ​ടു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​യു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. സ്മി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍സി എ​ല്‍സ​ബ​ത്ത്, മെ​മ്പ​ര്‍മാ​രാ​യ ടോ​മി നി​ര​പ്പേ​ല്‍, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, നോ​ബി മു​ണ്ട​യ്ക്ക​ന്‍, ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ ടി.​എ​സ്. റെ​നീ​ഷ്,

പ്ര​സു​ദേ​ന്തി​മാ​രു​ടെ പ്ര​തി​നി​ധി​യാ​യ ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് ജെ​യിം​സ് നി​ല​പ്പ​ന, ജോ​ര്‍ജ് ജോ​സ​ഫ് പാ​ട്ട​ത്തി​കു​ള​ങ്ങ​ര, പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ര്‍ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, പി​ഡ​ബ്യൂ​ഡി, പ​ള്ളി​ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍, തി​രു​നാ​ള്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍, ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പാ​ര്‍ക്കിം​ഗി​ന് നി​യ​ന്ത്ര​ണം

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളാ​യ ഇ​ന്നും നാ​ളെ​യും 19നും ​ഏ​റ്റു​മാ​നൂ​ര്‍-​വൈ​ക്കം റോ​ഡി​ല്‍ ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഐ​ടി​ഐ ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ പാ​ര്‍ക്കിം​ഗി​ന് നി​രോ​ധ​ന​മേ​ര്‍പ്പെ​ടു​ത്തും. തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന പാ​ര്‍ക്കിം​ഗി​ന് പു​തി​യ പ​ള്ളി​ക്ക് സ​മീ​പം വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഈ ​ഭാ​ഗ​ത്തും പ​ഴ​യ പ​ള്ളി​യു​ടെ​യും വി​ല​യ​പ​ള്ളി​യു​ടെ പാ​രീ​ഷ് ഹാ​ളി​ന് സ​മീ​പ​വും പു​തി​യ ബൈ​പാ​സി​ന്‍റെ പ്ര​വേ​ശ​ന​ഭാ​ഗ​ത്തു​മെ​ല്ലാം വാ​ഹ​ന പാ​ര്‍ക്കിം​ഗി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പു​തി​യ പ​ള്ളി​യു​ടെ ചു​റ്റു​മു​ള്ള റോ​ഡി​ല്‍ പാ​ര്‍ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.