ചാക്കോച്ചന് ജെ. മെതിക്കളം ഗുരുശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി
1495828
Thursday, January 16, 2025 7:33 AM IST
ചങ്ങനാശേരി: അഖിലേന്ത്യാ ടീച്ചേഴ്സ് ഫെഡറേഷന്റെ 2024 ലെ ഗുരുശ്രേഷ്ഠ പുരസ്കാരം മന്ത്രി റോഷി അഗസ്റ്റിനില്‍നിന്നു ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിലെ സംസ്കൃത അധ്യാപകന് തൃക്കൊടിത്താനം സ്വദേശി ചാക്കോച്ചന് ജെ. മെതിക്കളം ഏറ്റുവാങ്ങി.
തൊടുപുഴയില്‍ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. രവീന്ദ്രനാഥ ടാഗോര്‍ പീസ് ഓര്ഗനൈസേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുരത്ന സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് 2024 ല്‍ ലഭിച്ചിരുന്നു.
കേരള സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍, ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സണ്‍, വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍, സംസ്കൃത അധ്യാപക സംഘടന കണ്‍വീനര്‍, ഗാന്ധി ദര്ശന് കണ്‍വീനര്‍, യോഗ പരിശീലകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.