പൊതി കലയത്തുംകുന്ന് പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
1496108
Friday, January 17, 2025 7:14 AM IST
തലയോലപറമ്പ്: പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം 5.15ന് വൈക്കം സെന്റ് ജോസഫ് ഫൊറോന വികാരി റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കലിന്റെ കാർമികത്വത്തിൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച, രൂപം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന ഫാ. ജോയിപ്ലാക്കൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം ഫാ. അബ്രഹാം ഓലിയപ്പുറത്ത്. തുടർന്ന് മേഴ്സി കപ്പേളയിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.
തിരുനാൾ ദിനമായ 19ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 5.15ന് തിരുനാൾ കുർബാന ഫാ. ഫ്രെഡികോട്ടൂർ കാർമികത്വം വഹിക്കും. പ്രസംഗം ഫാ. ജിനു പള്ളിപ്പാട്ട്, തുടർന്ന് കുരിശടികളിലേക്ക് പ്രദക്ഷിണം. 20ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. പോൾ കോട്ടയ്ക്കൽ, കൈക്കാരന്മാരായ എ.യു. ടോമി ആറാക്കൽ, ടോമി കുറ്റിക്കൽ, കൺവീനർ എ.എം. വർക്കി തുടങ്ങിയവർ നേതൃത്വം നൽകും.