അതിരൂപത ബൈബിള്‍ കണ്വന്ഷന്: നേതൃസമ്മേളനം നടത്തി
1495824
Thursday, January 16, 2025 7:33 AM IST
ചങ്ങനാശേരി: അതിരൂപത ജൂബിലിവര്‍ഷ ബൈബിള്‍ കണ്വന്ഷന് മുന്നോടിയായി നേതൃസമ്മേളനം കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്നു. വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു.
ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. നിഖില്‍ അറയ്ക്കത്തറ, ഡോ. റൂബിള്‍ രാജ്, ചെറിയാന് നെല്ലുവേലി, ബിനോ പാറക്കടവില്‍, ജോബി തൂമ്പുങ്കല്‍, സൈബി അക്കര, ലാലി ഇളപ്പുങ്കല്‍, പ്രഫ. ജോസഫ് ടിറ്റോ, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ടോമിച്ചന് അയ്യരുകുളങ്ങര, ബാബു കളീക്കല്‍, എ.ജെ. ജോസഫ്, ടോമിച്ചന് കൈതക്കളം, ഡോ.ആന്റണി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രശസ്ത വചനപ്രഘോഷകന് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലു മുതൽ എട്ടുവരെ വൈകുന്നേരം 3.30 മുതല്‍ ഒമ്പതുവരെ മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തിലാണ് കണ്വന്ഷന് നടക്കുന്നത്.