മ​ല​യി​ഞ്ചി​പ്പാ​റ: ഒ​രു നൂ​റ്റാ​ണ്ടു​കാ​ലം മ​ല​യി​ഞ്ചി​പ്പാ​റ​യു​ടെ മ​ണ്ണി​ൽ നി​ന്നും പ​തി​നാ​യി​ര​ങ്ങ​ളെ അ​ക്ഷ​ര ജ്യോ​തി​സി​ലേ​ക്ക് ആ​ന​യി​ച്ച മ​ല​യി​ഞ്ചി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പാ​ലാ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ശ​താ​ബ്ദി സം​ഗ​മം സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ എം​എ​ൽ​എ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ​യും പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കും. പാ​ലാ രൂ​പ​ത കോ​പ്പ​റേ​റ്റ് എ​ജു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി റ​വ.​ഫാ. ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ല​യി​ഞ്ചി​പ്പാ​റ ഇ​ട​വ​ക വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ റ​വ.​ഫാ. ജോ​സ​ഫ് ചെ​റു​ക​ര കു​ന്നേ​ൽ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ത്യാ​ലി​ൽ, എ​ഫ്സി​സി ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സാ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ റ​വ.​സി. ജെ​സി മ​രി​യ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. അ​ക്ഷ​യ് ഹ​രി,

പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ മി​നി​മോ​ൾ ബി​ജു, റെ​ജി ഷാ​ജി, പി.​ജി. ജ​നാ​ർ​ദ്ദ​ന​ൻ,പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​യും കോ​ട്ട​യം കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റു​മാ​യ ഡോ. ​റോ​ജോ വി. ​ജോ​സ​ഫ്, ഈ​രാ​റ്റു​പേ​ട്ട എ​ഇ​ഒ ഷം​ല ബീ​വി, ഈ​രാ​റ്റു​പേ​ട്ട ബി​പി​സി ബി​ൻ​സ് ജോ​സ​ഫ്, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് ലി​ൻ​സ് മേ​രി എ​ഫ്സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി കു​ഴി​വേ​ലി പ​റ​മ്പി​ൽ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി​ൻ​സ​ന്‍റ് മാ​ത്യു, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു പൂ​ണ്ടി​ക്കു​ളം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

പ​ള്ളി​ക്ക് മു​ന്പ് പ​ള്ളി​ക്കൂ​ടം സ്ഥാ​പി​ച്ച അ​പൂ​ർ​വ്വ ഇ​ട​വ​ക​ക​ളി​ൽ ഒ​ന്നാ​ണ് മ​ല​യി​ഞ്ചി​പ്പാ​റ. പൂ​ഞ്ഞാ​ർ പ​ള്ളി​ക്ക് കീ​ഴി​ലാ​യി​രു​ന്ന മ​ല​യി​ഞ്ചി​പ്പാ​റ എ​ന്ന മ​ല​യോ​ര പ്ര​ദേ​ശ​ത്ത് 1922 ഒ​രു കു​രി​ശ് സ്ഥാ​പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യ ഇ​വി​ടു​ത്തു​കാ​ർ 1925 മേ​യ് 17ന് ​മ​ല​യി​ഞ്ചി​പ്പാ​റ​യി​ൽ ഒ​രു എ​ൽ​പി സ്കൂ​ളി​ന് തു​ട​ക്ക​മി​ട്ടു.

പാ​താ​മ്പു​ഴ മ​ല​യി​ഞ്ചി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​ർ​വ്വ​മു​ഖ വി​ക​സ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച പൂ​ണ്ടി​ക്കു​ള​ത്തി​ൽ ലൂ​ക്കാ ദേ​വ​സ്യ എ​ന്ന മ​ഹ​നീ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കു​രി​ശി​ന്‍റെ​യും തു​ട​ർ​ന്ന് സ്കൂ​ളി​ന്‍റെ​യും സ്ഥാ​പ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത്.

1952 ഈ ​വി​ദ്യാ​ല​യം യു​പി സ്കൂ​ൾ ആ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു. പാ​ലാ രൂ​പ​ത കോ​പ്പ​റേ​റ്റ് എ​ഡ്യൂ​കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​വി​ദ്യാ​ല​യ​ത്തി​ൽ നി​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് നാ​ന ജാ​തി മ​ത​സ്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ച്ച് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ അ​നു​ഷ്ഠി​ച്ചു വ​രു​ന്നു.