പാലിയേറ്റീവ് ദിനം ആചരിച്ചു
1495814
Thursday, January 16, 2025 7:17 AM IST
ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തും അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. വില്ലൂന്നി എൻഎസ്എസ് ഹാളിൽ നടത്തിയ ദിനാചരണം ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എസി കെ. തോമസ്, അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഓമന സണ്ണി, വിഷ്ണു വിജയൻ, സുനിത ബിനു, പഞ്ചായത്ത് മെംബർമാരായ റോയി പുതുശേരി, ലൂക്കോസ് ഫിലിപ്പ്, ജസ്റ്റിൻ ജോസഫ്, സേതുലക്ഷ്മി,
ഹരിക്കുട്ടൻ, അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ്. അനിൽകുമാർ, കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ പ്രഫ.ഡോ. ഗീതാ ദേവി, ഹെൽത്ത് സൂപ്പർവൈസർ കെ. കാളിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് മുന്നോടിയായി വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളി ജംഗ്ഷനിൽനിന്ന് ആരംഭിച്ച പാലിയേറ്റീവ് ദിന സന്ദേശ റാലി സെന്റ് സേവ്യേസ് പള്ളി വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിൽ ഫ്ളാഗ് ഓഫ് ചെയ്തു.