ജൈവ അധിനിവേശം; ദേശീയ സെമിനാര്‍ തുടങ്ങി
1496102
Friday, January 17, 2025 7:14 AM IST
കോട്ടയം: ജൈവ അധിനിവേശം കേരളത്തിലെ ജൈവ വൈവിധ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ എംജി സര്‍വകലാശാലയില്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലാ ഗ്രാജ്വേറ്റ് സ്കൂള്‍ ഡയറക്ടര്‍ ഡോ. കെ. ജയചന്ദ്രന്, ഡോ. സി.പി. ഷാജി, നാഷണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്നോളജി ഡയറക്ടര്‍ ഡോ. എം.എസ്. ജിഷ, ഡോ. ജോമി അഗസ്റ്റിന് എന്നിവര്‍ പങ്കെടുത്തു.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന് ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട്, മത്സ്യ ശാസ്ത്ര വിദഗ്ധനായ ഡോ. സി.പി. ഷാജി എന്നിവര്‍ പ്രഭാഷണം നടത്തി. എം.ജി. സര്‍വകലാശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍സ് സയന്‍സ് ടെക്നോളജിയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും സംയുക്തമായാണ് രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ടാം ദിവസമായ ഇന്നു പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് എന്നിവര്‍ പ്രഭാഷണം നടത്തും.