സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് തുടക്കമായി
1496097
Friday, January 17, 2025 7:05 AM IST
കോട്ടയം: സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് കോട്ടയം മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം. ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഎസ്എസ്ടി സുപ്പീരിയർ ജനറൽ സിസ്റ്റർ ജോസ് ലിനറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ചാണ്ടി ഉമ്മൻ എംഎൽഎ, കോട്ടയം ഈസ്റ്റ് എഇഒ അനിൽ കുമാർ, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ബിജു ഡി. തേമാൻ, സ്കൂൾ പിടിഎ പ്രസിഡന്റ് ഷാൻസ് ബേബി, അന്തർദേശീയ ബാസ്ക്കറ്റ് ബോൾ താരം ഐറിൻ എൽസ ജോൺ എന്നിവർ പ്രസംഗിച്ചു.